മണ്ണാര്‍ക്കാട്: പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതോടെ ആകര്‍ഷകമായി തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം.ചില്‍ഡ്രന്‍സ് പാര്‍ക്കിലെ അഞ്ച് റെയ്ഡുകളുടെ നവീകരണം നടത്തി.സന്ദര്‍ശകരുടെ സുരക്ഷയ്ക്കായി കേന്ദ്രത്തിന് ചുറ്റും കമ്പിവേലി പുതുതായി നിര്‍മിച്ചു.മയിലാടിപ്പാറ വ്യൂ പോയിന്റില്‍ വരെ വനത്തിലൂടെ സന്ദര്‍ശകര്‍ കടന്ന് പോകുന്ന ഭാഗത്ത് പ്രത്യേക നടപ്പാത നിര്‍മിച്ചു.35 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്.വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പ്രകൃതി പഠന ക്ലാസ്സുകള്‍,മീറ്റപ്പ് പോലുള്ള പ്രത്യേക പരിപാടികള്‍ നടത്തുന്നതിന് കേന്ദ്രത്തില്‍ സൗകര്യമുണ്ട്.വന ഉത്പന്നങ്ങള്‍ വാങ്ങാന്‍ വനശ്രീ ഇക്കോ ഷോപ്പും .ക്യാന്റീനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ രണ്ട് മാസമായി കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.നവീകരിച്ച ഇക്കോ ടൂറിസം കേന്ദ്രം നാളെ രാവിലെ 10 മണിക്ക് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!