പാലക്കാട്: അന്തരീക്ഷ താപനില ഉയരുന്നത് മൂലം അപകടങ്ങള്‍ കുറക്കുന്നതിനായും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനുമായി വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോ ഗം ചേര്‍ന്നു. ചൂടിനെ നേരിടാന്‍ അടിയന്തരമായി സ്ഥാപിക്കുന്ന തണ്ണീര്‍പന്തലുകളില്‍ കുടിവെള്ളത്തിന് പകരം മില്‍മയുമായി സഹകരിച്ച് സംഭാരം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേ ശം നല്‍കി. അടിയന്തരമായി തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അത് സ്ഥാപിച്ചതായി ഉറപ്പാക്കണമെന്നും ജില്ലാ കല ക്ടര്‍ പറഞ്ഞു. ലേബര്‍ കമ്മിഷന്റെ ഉത്തരവ് കൃത്യമായി പാലിക്കണമെന്നും അത് പരിശോധിക്കണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിപാദിക്കുന്നത്

• തണ്ണീര്‍പന്തലുകള്‍ സ്ഥാപിക്കുന്നതിന് ദുരന്തനിവാരണ വകുപ്പില്‍ നിന്നും ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷവും നഗരസഭക്ക് മൂന്ന് ലക്ഷവും കോര്‍പ്പറേഷന് അഞ്ച് ലക്ഷവും അനുവദിച്ചു.

• തദ്ദേശ വകുപ്പിന് സംസ്ഥാന ദുരന്തം പ്രതികരണ നിധിയില്‍ നിന്നും വാട്ടര്‍ കിയോസ്‌ക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് കിയോസ്‌ക് ഒന്നിന് 10,000 രൂപ വീതം അനുവദിക്കും.

• ചൂടിനെ അതിജീവിക്കുന്നതിനായി ഹീറ്റ് ആക്ച്വല്‍ പ്ലാനിലൂടെ അനുവദിച്ചിട്ടുള്ള കൂള്‍ റൂഫ് ഉള്‍പ്പെടെ ഹസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഉപയോഗിച്ച് നടപ്പാക്കാന്‍ വിശദമായ പ്രൊപ്പോസല്‍ ദുരന്തനിവാരണ വകുപ്പിന് നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി.

• സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ (സ്റ്റേറ്റ് ഹീറ്റ് ആക്ഷന്‍ പ്ലാന്‍) പ്രകാരം ഓരോ വകുപ്പും നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പും കൃത്യമായി നടപ്പാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

• ഈ ചൂടിനെ നമുക്ക് നേരിടാം എന്ന ക്യാമ്പയിന്‍ നടത്തുന്നതിനായി സിവില്‍ ഡിഫന്‍സ്, ആത്മമിത്ര സാമൂഹിക സന്നദ്ധ സേന എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

• എല്ലാ ജില്ലകളിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തലത്തില്‍ നടത്തുന്നതിന് അതത് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!