മണ്ണാര്‍ക്കാട്: സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തത്തേങ്ങലത്തുള്ള കശുമാവി ന്‍തോട്ടത്തിലെ ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള 314 ലിറ്റര്‍ എഡോസള്‍ഫാന്‍ ശേഖരം നീ ക്കം ചെയ്യുന്നതിലുള്ള അനാസ്ഥ ഉപേക്ഷിക്കണമെന്നും ഇരകളെ നിശ്ചയിച്ച് ആനുകൂ ല്യങ്ങള്‍ നല്‍കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ആവശ്യ പ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ബാരലുകള്‍ക്ക് ചോര്‍ച്ച വന്നതി നെ തുടര്‍ന്ന് 2014 ല്‍ പുതിയ ബാരലിലേക്ക് മാറ്റി.എന്നാല്‍ ഇത് നിര്‍വീര്യമാക്കുകയോ ഇവിടെ നിന്നും നീക്കം ചെയ്യുകയോ ചെയ്യാത്തത് ഇപ്പോഴും വലിയ ഭീഷണിയായി ഇവി ടെ നിലനില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നാട്ടുകാരുടെ നിരന്തര പരാതിയും പ്രതിഷേധങ്ങളും കണക്കിലെടുത്ത് പരിഹാരം ഉണ്ടാകുമെന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ പോകുകയാണ്. വിഷയ ത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടും പരിഹാരമായില്ലന്നത് ദുഃഖകരമാണ്. കൂടാതെ ഈ പ്രദേശത്തെ നിരവധിപേര്‍ എന്‍ഡോസള്‍ഫാനിന്റെ ഇരകളായി മാറിയി ട്ടുണ്ടെന്ന പരാതിയും കൃത്യമായ ഇടപെടലിലൂടെ പരിഹരിച്ചിട്ടില്ല. അംഗവൈകല്യം സംഭവിച്ചവരും മാരകമായ മറ്റു രോഗങ്ങള്‍ കൊണ്ടും ഒട്ടേറെ പേര്‍ ഇവിടെ ദുരിത ജീവിതം നയിക്കുന്നുണ്ട്. ഇത്തരം ദുരിതബാധിതരെ വിശദമായ പരിശോധന നടത്തി രോഗബാധിതരെ കണ്ടെത്തി ഇവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുനല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കാനും നടപടി സ്വീകരിക്കണമെന്നും ഗഫൂര്‍ കോല്‍കള ത്തില്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!