കോട്ടോപ്പാടം : പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തി.ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെമ്പറും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായി മുത്തനില്‍ റഫീന റഷീദ് ഉദ്ഘാടനം ചെയ്തു. പൊ തുപ്രവര്‍ത്തകരായ റഷീദ് മുത്തനില്‍,കെ ബാവ,മജീദ്.അലി മാന്‍ യഅ്കൂബ്,രായിന്‍ കുട്ടി,പുതുപ്പറമ്പില്‍ അസീസ്,നിസാര്‍,അനീസ്,ശരീഫ്,കുഞ്ഞിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വാര്‍ഡില്‍ പെന്‍ഷന്‍ ലഭിക്കുന്ന 90 ശതമാനം പേരും മസ്റ്ററിംഗ് ചെയ്തു.ബാക്കിയുള്ള കിടപ്പുരോഗികളായ പെന്‍ഷന്‍കാരെ വീടുകളില്‍ എത്തി മസ്റ്റ റിംഗ് നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!