അലനല്ലൂര്‍:കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടന്ന റമദാന്‍ വിജ്ഞാനവേദി സമാപിച്ചു. മണ്ഡ ലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍ അധ്യക്ഷനായി.മണ്ഡലം മദ്രസ കോംപ്ലക്‌സ് സെക്രട്ടറി ടി കെ അമീ ര്‍ സ്വലാഹി ആമുഖ ഭാഷണം നടത്തി.മൗലവി ജൗഹര്‍ അയിനിക്കോട്,അക്ബര്‍ സ്വലാ ഹി പ്രഭാഷണം നടത്തി.കെഎന്‍എം മണ്ഡലം ട്രഷറര്‍ സി എച്ച് റഹ്മത്ത് മാസ്റ്റര്‍,മണ്ഡലം വൈസ് പ്രസിഡന്റുമാരായ പാറോക്കോട്ട് മമ്മി ഹാജി,പാറോക്കോട്ട് മുഹമ്മദ് കുട്ടി, ജോയിന്റ് സെക്രട്ടറിമാരായ സി യൂസഫ് ഹാജി,കാപ്പില്‍ നാസര്‍,മഹല്ല് ഭാരവാഹി കളായ പടുകുണ്ടില്‍ ഹംസ ഹാജി,മഠത്തൊടി അഹമ്മദ് കുട്ടി ഹാജി,മാടമ്പാറ മുഹമ്മദ് ഹാജി,വെള്ളേങ്ങര ബക്കര്‍ സാഹിബ് എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു .ഭാരവാഹിക ളായ മാടമ്പാറ,ഷറഫുദ്ദീന്‍,ആലക്കല്‍ റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.എം റാസിഖ് റഹ്മാന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!