മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രം പൂരത്തോടനുബന്ധിച്ച് നടത്തി യ സമ്മാനകൂപ്പണിന്റെ നറുക്കെടുപ്പ് ഉദ്ഘാടനം സിനിമാ-സീരിയല്‍ നടന്‍ വിനോദ് കോവൂര്‍ നിര്‍വഹിച്ചു. അശ്വതി നാരായണന്റെ സ്മരണാര്‍ഥമുള്ള പൂരം ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം, ദേശവേലകമ്മിറ്റികളെ ആദരി ക്കല്‍, പൂരപ്പറമ്പിലും പരിസരത്തും ശുചീകരണപ്രവര്‍ത്തനം നടത്തിയ നഗരസഭ ശുചീ കരണ തൊഴിലാളികളേയും ഹരിതകര്‍മസേനാംഗങ്ങളേയും അനുമോദിക്കല്‍ എന്നിവ യും നടന്നു. പൂരാഘോഷകമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍, സെക്രട്ടറി എം. പുരുഷോത്തമന്‍, ഖജാന്‍ജി പി.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ഒന്നാം സമ്മാ നമായ എന്‍ഫീല്‍ഡ് ബൈക്ക് അലി മാളിയേക്കലിന് ലഭിച്ചു. രണ്ടാം സമ്മാനമായ സ്‌കൂ ട്ടര്‍ പുഞ്ചക്കോട് ബാലകൃഷ്ണനും മൂന്നാം സമ്മാനമായ സ്പോര്‍ട്സ് സൈക്കിളിന് വിജയകു മാരനും അര്‍ഹനായി. 15 പേര്‍ക്ക് പ്രോത്സാഹനസമ്മാനമായ പ്രഷര്‍ കുക്കറും ലഭിച്ചു. വിജയന്‍, അസ്‌ക്കര്‍, അക്ഷയ, അഞ്ജലി, നാരായണന്‍കുട്ടി, ശശി, ഉണ്ണികൃഷ്ണന്‍, മണി, സ്റ്റാര്‍ മാര്‍ക്കറ്റിങ്, അജിത്ത്, രാമകൃഷ്ണന്‍, അജേഷ്, രാജു അശ്വിന്‍രാജ്, വി.ആര്‍ദ്ര, അനയ എന്നിവരാണ് പ്രോത്സാഹന സമ്മാന വിജയികള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!