അലനല്ലൂര്‍: കെഎന്‍എം എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ കോട്ടപ്പള്ള സലഫി സെന്ററില്‍ വെച്ച് തര്‍ബിയത്തു ക്യാമ്പും ഇഫ്ത്താര്‍ മീറ്റും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി ഉദ്ഘാടനം ചെയ്തു.നോര്‍ത്ത് മണ്ഡലം വൈസ് പ്രസിഡന്റ് പാറോക്കോട്ട് മമ്മി ഹാജി അധ്യക്ഷനായി.കെഎന്‍എം മണ്ഡലം സെക്രട്ടറി പിപി സുബൈര്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി.സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് മെമ്പര്‍ പി ഉസ്മാന്‍ മിശ്കാത്തി,ഐഎസ്എം ജില്ലാ ജോയിന്റ് സെക്രട്ടറി വി ഷൗക്കത്തലി അന്‍സാരി,എംഎസ്എം ജില്ലാ പ്രസിഡന്റ് നബീല്‍ ശറഫി എന്നിവര്‍ ക്ലാസ്സെടുത്തു. കെഎന്‍എം മണ്ഡലം ട്രഷറര്‍ സി എച്ച് റഹ്മത്ത് മാസ്റ്റര്‍,വൈസ് പ്രസിഡന്റ് കാപ്പില്‍ മയമി കുഞ്ഞിഹാജി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.മണ്ഡലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസര്‍,ഐഎസ്എം മണ്ഡലം ട്രഷറര്‍ മാടാമ്പാറ ഷറഫുദ്ദീന്‍,റഫീഖ് ആലക്ക ല്‍ എന്നിവര്‍ ഇഫ്ത്താര്‍ മീറ്റിന് നേതൃത്വം നല്‍കി.മെയ് ആറ് മുതല്‍ 14 വരെ എം എസ്എം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദാറുസലാം മദ്രസയില്‍ വെച്ച് നടക്കു ന്ന അവധിക്കാലം നന്‍മയുടെ പൂക്കാലം ഇഖ്‌റഅ് മോറല്‍ ക്യാമ്പ് പ്രഖ്യാപന പോസ്റ്റര്‍ മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസഹാജി,എംഎസ്എം മണ്ഡലം സെക്രട്ടറി കെ മുഹ മ്മദ് നബീലിന് നല്‍കി പ്രകാശനം ചെയ്തു.എംസി ഫായിസ് ചേരിയത്ത്,മുഹമ്മദ് ഷാനിര്‍ ശറഫി,അംജദ് ടിപി ,റിന്‍ഷാദ് ആലക്കല്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!