മണ്ണാര്‍ക്കാട്: സമൃദ്ധിയുടേയും സമത്വത്തിന്റേയും കണിവിരുന്നൊരുക്കി മലയാ ളിക ള്‍ക്ക് ഇന്ന് വിഷു ആഘോഷം.വര്‍ഷം മു ഴുവന്‍ നീണ്ട് നില്‍ക്കുന്ന ഐശ്വര്യ ങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ ത്ഥനകളോടെയാണ് ഈ ദിവസത്തിലേക്ക് മലയാളി കണ്ണ് തുറന്ന ത്.നാടെങ്ങും ആഘോഷതിമിര്‍പ്പില്‍.

മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായാണ് വിഷു വെത്തുന്നത്. കാള പൂട്ടി വിത്തെറിഞ്ഞ് സമൃദ്ധിയുടെ ഒരു കാല ത്തേക്കുള്ള മലയാളിയുടെ മനോഹരമായ കാത്തിരിപ്പാണ് ഓരോ വിഷുവും. കണിക്കൊന്നപ്പൂവ്, കണി വെള്ളരി,സ്വര്‍ണം, വസ്ത്രം,നെല്ല്, ഉണക്കലരി നാളികേരം, ചക്ക, മാങ്ങ,താളിയോലഗ്രന്ഥം, പണിയായുധ ങ്ങള്‍, തൂലിക, വാല്‍ക്കണ്ണാടി, ചെപ്പ്, ജലം തുടങ്ങിയ വയൊക്കെ ഒരോട്ടുരുളിയിലൊ രുക്കി അണിയിച്ചൊരുക്കിയ സര്‍വ്വ ഐശ്വര്യത്തിന്റെ ദേവനായ കണ്ണനെ കണ്‍നിറ യെ കണ്ടാണ് സമൃ ദ്ധിയെ മലയാളികള്‍ വരവേല്‍ക്കുന്നത്.

വിഷുക്കണിയ്ക്ക് മതാതീതമായ ഒരു പശ്ചാത്തലമുണ്ട്. കണ്ണനെ കോടിയുടുപ്പിച്ച് കണിക്കായി ഒരുക്കി നിര്‍ത്തുന്നത് മതങ്ങള്‍ക്ക് അതീതമായ മലയാള കാഴ്ചയാണ്. കൊന്നപ്പൂവിനായി വേലിപടര്‍ പ്പുകള്‍ കയറുമ്പോഴും വേലിയുടെ ജാതിയും മതവും മലയാളി നോ ക്കാറില്ല.കണി കാണുന്നവര്‍ക്ക് ഇനിയൊരാണ്ട് സര്‍വ്വൈശ്വര്യത്തി ന്റേത് എന്നാണ് വിശ്വാസം.വിഷുക്കൈനീട്ടമാണ് വിഷുവിന്റെ മറ്റൊരു സുപ്രധാന ചടങ്ങ്. വീട്ടിലെ മുതിര്‍ന്നയാളാണ് കൈനീട്ടം നല്‍കുക. കണി കണ്ട് കൈനീട്ടം വാങ്ങിയാല്‍ പ്രവൃത്തി മണ്ഡല ത്തിലേക്ക് കാല്‍വയ്ക്കാമെന്നാണ് വിശ്വാസം. വീടുകളിലും ക്ഷേത്ര ങ്ങളിലും വിഷുക്കണിയുമായൊരുക്കിയിരുന്നു.പുലര്‍ച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളില്‍ സൗകര്യമൊരുക്കി. .കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമ്യതയു മെല്ലാം കൈവിട്ടുപോകുന്നുവെങ്കിലും ഓരോ വിഷുവും മണ്ണും മന സും ചേര്‍ക്കാനുള്ള ഓര്‍മ്മപെടുത്തലായി കണ്ട് ആ കാലത്തെ മുഴു വന്‍ ഒരു ഓട്ടുരുളിയിലേയ്ക്ക് ഒരുക്കി വയ്ക്കുകയാണ് പുതു തല മുറ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!