മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി ടേക്ക് ഓവര്‍ സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് 30 ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ചു. കെ.എസ്.ആര്‍.ടി.സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതി യ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഒപ്പം അനധികൃതമായി സ്വകാര്യ ബസ് സര്‍വ്വീസുകള്‍ നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ സ്വകാര്യ ബസുകള്‍ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധി കൃതമായി സര്‍വീസ് നടത്തിയത് വഴി കെ.എസ്.ആര്‍.ടി.സിക്ക് കനത്ത നഷ്ടവും വരു ത്തിയിരുന്നു.ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തിലാണ് നിര ക്കിളവുമായി കെ.എസ്.ആര്‍.ടി.സി എത്തുന്നത്. 140 കിലോമീറ്റര്‍ മുകളിലായി പുതിയ തായി ആരംഭിച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്കാണ് 30 ശതമാനം നിരക്ക് ഇളവ് പ്ര ഖ്യാപിച്ചത്. ഇതുവഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയും കടുത്ത നഷ്ടം കുറ യ്ക്കുകയുമാണ് ലക്ഷ്യമിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!