കോട്ടോപ്പാടം: പാതയോരത്തെ ഉണങ്ങിയ പ്ലാവ് മരം യാത്രക്കാര്‍ക്ക് ഭീഷണിയാകു ന്നു.കോട്ടോപ്പാടം -തിരുവിഴാംകുന്ന് റോഡില്‍ തിരുവിഴാംകുന്ന് ഗവ.എല്‍പി സ്‌കൂളിന് സീപത്താണ് മരമുള്ളത്.വലിയ ശിഖിരങ്ങള്‍ പാതയുടെ മുകളിലായാണ് നില്‍ക്കുന്നത്. ശക്തമായ കാറ്റിനേയും മഴയേയും പ്രതിരോധിക്കാനുള്ള ശേഷി മരത്തിന് ഇല്ലായെന്നത് കാഴ്ചയില്‍ വ്യക്തമാണ്.മരത്തിന്റെ തൊലി അടര്‍ന്ന് തുടങ്ങിയിട്ടുണ്ട്. ശിഖിരങ്ങളാക ട്ടെ ഏത് നിമിഷവും പൊട്ടി വീഴുമെന്ന നിലയിലുമാണ്.നിരവധി വാഹനങ്ങളും കാല്‍ നടയാത്രക്കാരും സഞ്ചരിക്കുന്ന പാതയുടെ ഓരത്ത് അപകടഭീഷണിയായി നില്‍ക്കുന്ന മരം ഉടന്‍ മുറിച്ച് നീക്കണമന്നാണ് ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!