കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തിലെ കൊമ്പം ഹെല്‍ത്ത് വെല്‍നെസ് സെന്റ റിന്റെ സഹകരണത്തോടെ ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്കര ണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ ചെയര്മാന് പാറയില്‍ മുഹ മ്മദാലി ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കാസിം കുന്നത്ത് അധ്യ ക്ഷനായി.മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.പി വാസു, കെ.റജീന, ജെ.പി.എച്ച്. എന്‍ നിഷ.പി എന്നിവര്‍ സംസാരിച്ചു. ജെ.എച്ച്. ഐ രൂപിക.വി, പ്രീതിക.പി എന്നിവര്‍ ക്ലാസെടുത്തു. ആശ വര്‍ക്കര്‍ സുജാത.കെ,അങ്കണവാടി ടീച്ചര്‍ ഫാത്തിമത്ത് മുബീന. എന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.