കോട്ടോപ്പാടം: ക്ഷേമ പെന്‍ഷന്‍കാരെ സഹായിക്കുന്നതിനായി ആര്യമ്പാവ് അക്ഷയ സെന്ററുമായി സഹകരിച്ച് കൊടക്കാട് എ.എം.എല്‍.പി സ്‌കൂളില്‍ പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടോപ്പാടം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ സി. കെ സുബൈറിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ 200 ലധികം പേര്‍ പങ്കെടു ത്തു. ക്യാമ്പിന്റെ രണ്ടാം ഘട്ടം വീടുകളില്‍ കിടപ്പിലായ രോഗികളും അംഗപരിമിതരും ആയ പെന്‍ഷന്‍ ഗുണഭോക്താക്കളെ മറ്റൊരു ദിവസം വീടുകളില്‍ എത്തി മസ്റ്ററിങ് ചെയ്യാനാണ് തീരുമാനം.കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ റഹ്മത്തുന്നീസ എ.ഡി.എസ് അംഗം സുമയ്യ എന്‍, കെ.പി കോയ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!