അഗളി: അട്ടപ്പാടിയിലെ വൈദ്യുതി എത്താത്ത പത്ത് പ്രദേശങ്ങളില്‍ ഡിസംബര്‍ 31ന കം വൈദ്യുതി എത്തിക്കുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നോക്ക ക്ഷേമ – ദേവ സ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടപ്പാടി താഴെ തുടുക്കി വിദൂര ആ ദിവാസി ഊരിലെ കുടുംബങ്ങള്‍ക്കായി സ്ഥാപിച്ച 50 കിലോ വാട്ട് മൈക്രോഗ്രിഡ് സോളാര്‍ -വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യാ തിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അട്ടപ്പാടിയില്‍ 10 പ്രദേശങ്ങളിലാണ് വൈദ്യുതി എത്തിക്കാനുള്ളത്. അതില്‍ ആറ് പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള തുക പട്ടികവര്‍ഗ്ഗ വികസന വകുപ്പ് കെ. എസ്.ഇ.ബിക്ക് അടച്ചു കഴിഞ്ഞു. 2023 ഡിസംബര്‍ 31നകം 10 പ്രദേശങ്ങളിലും വൈ ദ്യുതി എത്തിക്കും. ആകെ 100 കേന്ദ്രങ്ങളിലാണ് വൈദ്യുതി എത്താത്തതായി കണ്ടെ ത്തിയത്. അതില്‍ 19 കേന്ദ്രങ്ങളില്‍ വൈദ്യുതി എത്തിച്ചു. അവശേഷിക്കുന്നിടങ്ങളില്‍ ഇതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാവപ്പെട്ടവര്‍ക്കാണ് ആദ്യ പരിഗണന നല്‍കേണ്ടത്. വൈദ്യുതി കൊടുക്കുമ്പോള്‍ അവര്‍ക്ക് വരുമാനം കൂടി ഉണ്ടാക്കാന്‍ കഴിയുന്ന രീതിയിലേക്ക് അതിനെ മാറ്റി യെടുക്കണം. വീടുകളിലെ മേല്‍ക്കൂരകളില്‍ സോളാര്‍ എനര്‍ജി ഉല്പാദിപ്പിച്ച് അതില്‍ നിന്നും വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്ന അവസ്ഥ സംസ്ഥാനത്ത് ഉണ്ടാ കും.കോവിഡ് സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ ആദി വാസി ഉരുകളിലെ കുട്ടികളുടെ പഠനം പ്രയാസകരമായിരുന്നു. സംസ്ഥാനത്ത് 1266 കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉണ്ടായിരുന്നില്ല. എന്നാല്‍ 1083 പ്രദേശങ്ങളില്‍ ഒന്നര വര്‍ഷം കൊണ്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ കഴിഞ്ഞു. അവശേഷിക്കുന്ന ഇടങ്ങളില്‍ അതിവേഗം തന്നെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കാന്‍ സാധിക്കും. അവശേഷിക്കുന്ന കേന്ദ്രങ്ങളില്‍ 36 എണ്ണം അട്ടപ്പാടിയിലാണ്. ഇന്റര്‍നെറ്റ് ഇല്ലാത്ത കേന്ദ്രങ്ങളില്‍ അത് എത്തിക്കുന്നത്തിനുള്ള ശ്രമങ്ങളും അട്ടപ്പാടിയിലെ എല്ലാ ഊരു കളിലും റോഡ് എത്തിക്കുന്നതിനുള്ള ഇടപെടലുകളും നടക്കുന്നുണ്ട്. എല്ലാ ഏരിയ യിലും കുടിവെള്ളം എത്തിച്ചിട്ടുണ്ട്.

500 ആദിവാസി യുവാക്കളെ ബീറ്റ് ഫോറസ്റ്റ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി തെ രഞ്ഞെടുത്തിട്ടുണ്ട്. ആദിവാസി മേഖലയില്‍ വിദ്യാഭ്യാസം, ആരോഗ്യം, അറിവ് തൊഴില്‍ ഉണ്ടാക്കി കൊടുക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നട പ്പിലാക്കുന്നുണ്ട്. അട്ടപ്പാടിയെ മഹത്തരമായ ഒരു പ്രദേശമായി മാറ്റാന്‍ കഴിയണം. അവശേഷിക്കുന്ന പോരായ്മകള്‍ പരിഹരിച്ച് സമൂഹത്തിന് മുഖ്യധാരയിലേക്ക് ഈ വിഭാഗത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!