തെങ്കര: ഗ്രാമ പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബിരുദ ബി രുദാനന്തര പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്ന 22 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പുകള്‍ വാങ്ങി നല്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി.സ്ഥിരം സമിതി അധ്യ ക്ഷരായ മുഹമ്മദ് ഉനൈസ്, കെ പി ജഹീഫ്,രാജിമോള്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ ഗഫൂര്‍,അനിത,സന്ധ്യ ,മേരി ഷിബു,സൂര്യകൃഷ്ണ,സീനത്ത്, സി പി അലി,റഷീദ് കോല്‍പ്പാടം,എം സി ശ്രീകുമാരന്‍,നജ്മുന്നിസ എന്നിവര്‍ സംസാരിച്ചു.വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും സംബന്ധിച്ചു.
ഗ്രാമ പഞ്ചായ ത്തിന്റെ നേതൃത്വത്തില്‍ നോമ്പുതുറയും നടന്നു.