അഗളി: ആദിവാസി കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധ തിയാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററി ഹാളില്‍ നടന്ന അനര്‍ട്ടിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി താഴെതുടുക്കി വിദൂര ആദിവാസി ഊരിലെ കുടുംബങ്ങള്‍ക്കായി സ്ഥാപിച്ച 50 കിലോ വാട്ട് മൈക്രോഗ്രിഡ് സോളാര്‍ -വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് ഉദ്ഘാടനം നിര്‍വ ഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.അവരുടെ ഭൂമിയില്‍ അവര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതി രീതിയിലുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സോളാര്‍ പമ്പ് ഉപയോഗിച്ചുകൊണ്ട് കൃഷി സ്ഥലത്ത് വരുമാനം ഉണ്ടാക്കുന്ന രീതിയില്‍ മൈക്രോ ഇറിഗേഷന്‍ ഉപയോഗിച്ച് പ്ലാന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനിയും വൈദ്യുതി എത്താ ത്ത 97 കോളനികളും 3500 വീടുകളുമുണ്ട്. ഇവിടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമ ങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.അഡ്വ. എന്‍. ഷംസുദീന്‍ എം.എല്‍.എ അധ്യ ക്ഷനായി. സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അനര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേന്ദ്ര നാഥ് വേളൂരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!