അലനല്ലൂര്‍: അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനത്തിന്റേയും മാലിന്യ സംസ്‌ക രണത്തിന്റേയും പേരു പറഞ്ഞ് ചെറുകിട വ്യാപാരികള്‍ക്ക് ഭീമമായ തുക പിഴയീടാ ക്കുകയും ഉപഭോക്താക്കള്‍ക്കിടയില്‍ വ്യാപാരികളെ സാമൂഹ്യദ്രോഹികളായി ചി ത്രീകരിക്കുകയാണെന്നാരോപിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥ നിലപാ ടിനെതിരെ വ്യാപാരികളുടെ പ്രതിഷേധം.കടകള്‍ കയറിയുള്ള പരിശോധനകള്‍ ക്കിടയില്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ശ്രമിച്ച യൂണിറ്റ് പ്രസിഡന്റ് അടക്ക മുള്ള സംഘടനാനേതാക്കളോട് ധിക്കാരപരമായും ഭീഷണി സ്വരത്തിലും സംസാരി ച്ചെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നട ത്തി.ചന്തപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം പഞ്ചായത്ത് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണകേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.പി.കെ അബ്ദുറഹ്മാന്‍, ട്രഷറര്‍ നിയാസ് കൊങ്ങത്ത്, സംസ്ഥാന സമിതി അംഗം സുബൈര്‍ തുര്‍ക്കി, യൂത്ത് വിംഗ് പ്രസിഡണ്ട് യൂസഫ് ചോലയില്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ടി.ജെയിംസ്, ടി.ആരിഫ്, നജീബ്, ഇക്കിരിമത്ത്, സുബൈര്‍ നന്മ, സത്യന്‍, ജംഷാദ്, എസ്.ബി സലീം, സലീം ബ്രദേഴ്‌സ്, കെ.ജി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!