ഷോളയൂര്‍: കിഴക്കന്‍ അട്ടപ്പാടിയിലെ വരള്‍ച്ചാ ബാധിത മേഖലയായ കാടമ്പാറയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി.പത്തേക്കര്‍ സ്ഥലത്തെ കൃഷിയിടങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്യും. ജല സേചനത്തിനായി രണ്ട് മോട്ടോറും രണ്ട് പമ്പ് സെറ്റുകളും രണ്ട് കുഴല്‍ക്കിണറും സ്ഥാപി ച്ചിട്ടുണ്ട്.പൈപ്പുകളും വിന്യസിച്ചിട്ടുണ്ട്.ആദിവാസികളും തമിഴ് കുടിയേറ്റക്കാരുമാണ് പ്രദേശത്ത് കൃഷി ചെയ്ത് വരുന്നത്.ലിഫ്റ്റ് ഇറിഗേഷന്‍ വഴിയുള്ള ജലസേചനം സാധ്യമാ യതോടെ മേഖലയില്‍ പച്ചക്കറി,വാഴ കൃഷികളും സജീവമായി.

നിര്‍മാണം പൂര്‍ത്തിയാക്കിയ വടക്കേ കാടമ്പാറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ മുഖ്യാതിഥിയായി രുന്നു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജു പെട്ടിക്കല്‍,എം സി ഗാന്ധി,ഗ്രാമ പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് രാധ,മുന്‍ മെമ്പര്‍ മരുതി അക്ക,ഊര് മൂപ്പന്‍ നഞ്ചന്‍, കനക രാജ്,കാളിദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!