മണ്ണാര്‍ക്കാട്: പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ ക്ഷേമകാര്യങ്ങളില്‍ ശ്രദ്ധയൂന്നി അവ രെ ചേര്‍ത്തുപിടിക്കുന്ന കേരള ജര്‍ണലിസ്റ്റ് യൂണിയന്റെ പ്രവര്‍ത്തനം മാതൃകാപരമാ ണെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍.കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ പാ ലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ കിറ്റ് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ സമൂഹത്തിന്റെ ചാലക ശക്തികളാണ്.സമൂഹത്തെ നേരിന്റെ വഴിയിലൂ ടെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. പ്രലോഭനങ്ങള്‍ ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ സത്യസന്ധമായ വാര്‍ത്തകളെ ജനങ്ങളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹവുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നവരാണ് മാധ്യമപ്രവര്‍ത്തകരെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ പറഞ്ഞു.തൊഴില്‍ സംബന്ധമായ പ്രത്യേകത കൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ വലിയ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.

ജനാധിപത്യത്തിന്റെയും സമൂഹത്തിന്റെയും കാവല്‍ക്കാരാണ് മാധ്യമപ്രവര്‍ത്തക രെന്നും ജനാധിപത്യത്തിന്റെ സുരക്ഷിതത്വത്തിന് മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്ക പ്പെടേണ്ടതുണ്ടെന്നും മുഖ്യപ്രഭാഷണം നടത്തിയ ഇന്ത്യന്‍ ജര്‍ണലിസ്റ്റ് യൂണിയന്‍ ദേശീ യ വൈസ് പ്രസിഡന്റ് ജി പ്രഭാകരന്‍ പറഞ്ഞു.

കെ ജെ യു ജില്ലാ പ്രസിഡന്റ് സി എം സബീറലി അധ്യക്ഷനായി.വരും ദിവസങ്ങളില്‍ മറ്റ് യൂണിറ്റുകളിലും കെജെയുവിന്റെ റമദാന്‍ കിറ്റ് വിതരണം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ,യൂണിറ്റ് പ്രസിന്റ് എ രാജേഷ്, സെക്ര ട്ടറി അനില്‍ ചെറുകര,മാധ്യമ പ്രവര്‍ത്തകരായ ഇ എം അഷ്‌റഫ്,ബിജു പോള്‍,സിബിന്‍ ഹരിദാസ്, അബ്ദുള്‍ റഹ്മാന്‍,അബ്ദുല്‍ ഹാദി അറയ്ക്കല്‍,വി കെ അജയന്‍,നിസാര്‍, പ്രേമരാജന്‍, അര്‍ഷാദ്,സൈതലവി,സജീവ് പി മാത്തൂര്‍,കെ പി അഷ്‌റഫ്,ഡി മധു,പി വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!