മണ്ണാര്‍ക്കാട്: വലിച്ചെറിയല്‍ മുക്തനഗരം ക്യാമ്പയിനിന്റെ ആദ്യഘട്ടമായി മണ്ണാര്‍ ക്കാട് നഗരസഭ ബസ് സ്റ്റാന്റില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.നഗരത്തിലെ പ്രധാന പത്തോളം ഇടങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും.പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം മാറ്റുന്നതിന്റെ ഭാഗമാണിത്. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!