കോട്ടോപ്പാടം: എന്‍എംഎംഎസ് സ്കോളര്‍ഷിപ്പ് നേടിയ എടത്താനാട്ടുകര ജി ഒഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനി ടി കെ നമിയ ഫര്‍ഹയെ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അമ്പലപ്പാറ യൂണിറ്റ് അനുമോദിച്ചു.വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉപഹാരം കൈമാറി.അമ്പലപ്പാറ യൂണിറ്റ് ഭാരവാഹികളായ ടി കെ സക്കീര്‍ മാസ്റ്റര്‍, പി മന്‍സൂര്‍,കെ നജീബ്,പി സിജാദ്, സി അബ്ബാസ് എന്നിവര്‍ സംബന്ധിച്ചു.