കുമരംപുത്തൂര്‍:നേപ്പാളില്‍ വെച്ച് നടന്ന ബിരാട് ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്റില്‍ ലൂക്കാ സോക്കര്‍ ക്ലബ്ബിന് വേണ്ടി കളിച്ച അജ്മല്‍ ഫായിസിനെ ടാലന്റീന സൗത്ത് പള്ളിക്കുന്ന് അനുമോദിച്ചു.അണ്ടര്‍ 18 പാലക്കാട് ജില്ലാ ഫുട്ബോള്‍ ടീമിലക്ക് സെലക്ഷന് ലഭിച്ച ശാമിലിനേയും പറപ്പൂര് എഫ്സി തൃശ്ശൂരിന് വേണ്ടി കളിക്കുന്ന വിഷ്ണുവിനേയും ആദ രിച്ചു.ക്ലബ്ബ് രക്ഷാധികാരികള്‍,ഭാരവാഹികള്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.