മണ്ണാര്‍ക്കാട് : എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി സംഘടന മുന്നോട്ട് വെക്കുന്ന പദ്ധതികളും ആശയങ്ങളും പ്രവര്‍ത്തകരിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന നേതാക്കളുടെ ഡിവിഷന്‍ പര്യടനം മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറില്‍ വെച്ച് നടന്നു.സംസ്ഥാന സെക്രട്ടറി സ്വാദിഖലി ബുഖാരി തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഡിവിഷന്‍ പ്രസിഡന്റ് ഫള്‌ലു റഹ്മാന്‍ സഖാഫി നൊട്ടമ്മല അധ്യ ക്ഷനായി.വിവിധ സെഷനുകള്‍ക്ക് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉമറുല്‍ ഫാറൂഖ് കാസര്‍ഗോഡ്, നംഷാദ് ബേക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ സെ ക്രട്ടറി നസീഫ് അവണക്കുന്ന് പദ്ധതി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.ജില്ലാ പ്രവര്‍ത്തക സമിതി അംഗം അബ്ദുറഊഫ് സഖാഫി കോട്ടപ്പുറം,ഡിവിഷന്‍ ജന.സെക്രട്ടറി അനസ് സഖാഫി കാഞ്ഞിരപ്പുഴ, സെക്രട്ടറിമാരായ നവാസ് സഖാഫി പള്ളിക്കുറുപ്പ്, ഷഫീഖ് സഖാഫി പള്ളിക്കുന്ന്, മുബഷിര്‍ സഖാഫി പയ്യനടം, എക്‌സിക്യൂട്ടീവ് അംഗങ്ങാളായ റാഷിദ് ഫാളിലി ആവണക്കുന്ന്, റാഷിദ് നൊട്ടമ്മല എന്നിവര്‍ സംസാരിച്ചു. ഡിവിഷനി ലെ 41 യൂണിറ്റുകളുടെ ഭാരവാഹികള്‍ പ്രതിനിധികളായി പങ്കെടുത്തു. ഈ മാസം 29 ന് കണ്ണൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന വിദ്യാര്‍ഥി സമ്മേളനത്തോടെ ഗോള്‍ഡന്‍ ഫിഫ്റ്റി പരിപാടികള്‍ക്ക് സമാപനമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!