മണ്ണാര്‍ക്കാട്: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് നല്‍കുന്ന ‘സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാര’ത്തിന് അര്‍ഹനായ മണ്ണാര്‍ക്കാട് സ്വദേശി സി പി അനീഷിനെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ സ്‌നേഹാദരം നല്‍കി. .വിവിധ കലാമേഖലകളില്‍ പ്രശസ്തനായ അനീഷിന്റെ നാടന്‍ പാട്ട് രംഗത്തുള്ള പ്രകടമായ പാടവവും പാണ്ഡിത്യവും പരിഗണിച്ചും തന്റെ ആലാപനവൈഭവം കൊണ്ട് വ്യക്തി മുദ്രചാര്‍ത്തിയതിനുള്ള അംഗീകാരവുമാണ് യുവജന ക്ഷേമ ബോര്‍ഡ് അരല ക്ഷം രൂപയുടെ സ്വാമി വിവേകാനന്ദന്‍ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നവാര്‍ കോംപ്ലക്‌സിലെ സേവ് മണ്ണാര്‍ക്കാടിന്റെ ഓഫീസില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അനീഷിന് ഉപഹാരം സമ്മാനിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ അദ്ധ്യക്ഷത വഹിച്ചു.’ ഷമീര്‍ പഴേരി,സേവ് കലാസാംസ്‌കാരിക കണ്‍വീനര്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.