അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി കമ്മറ്റി പഠനത്തില്‍ മികവു പുലര്‍ത്തിയ മഹല്ലിലെ കുട്ടികളെ റമദാന്‍ പ്രഭാഷണ വേദിയില്‍ അനുമോദിച്ചു. ഖുര്‍ ആന്‍ മുഴുവന്‍ മന:പാഠമാക്കിയ കൊങ്ങത്ത് മജീദിന്റെ മകള്‍ ദില്‍നാ ഫാത്തിമ,ഈ വര്‍ഷത്തെ എന്‍.എം.എം.എസ് സ്‌ക്കോളര്‍ഷിപ്പ് നേടിയ പാറപ്പുറത്ത് അഫ്‌സല്‍ ബാബു വിന്റെ മകള്‍ റഷ എന്നിവരെയാണ് അനുമോദിച്ചത്. മുഹമ്മദാലി മിഷ്‌കാത്തി, ആഷി ക്ക് സ്വലാഹി എന്നിവര്‍ റമദാന്‍ പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡന്റ് മുഹമ്മദാലി തയ്യില്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് വി. മുഹമ്മദ് മാസ്റ്റര്‍, സി.പി. സിദ്ധീഖ് മാസ്റ്റര്‍,മഹല്ല് സെക്രട്ടറി പി. യൂസഫ്, ജോയന്റ് സെക്രട്ടറി നാ സിം മാസ്റ്റര്‍, അബ്ദുറഹ്മാന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.