മണ്ണാര്‍ക്കാട് : എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ഉസ്താദ് നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണത്തിന് പ്രൗഢോജ്വല തുടക്കം. എസ്.കെ. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്തഫ അഷ്‌റഫി കക്കുപ്പടി അദ്ധ്യക്ഷത വഹിച്ചു. നൗഷാദ് ബാഖവിയുടെ മുഖ്യ പ്രഭാഷണം നടത്തി .അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി .
സമസ്ത ജില്ല ഇനറല്‍ സെക്രട്ടറി ഇ അലവി ഫൈസി കുളപ്പറമ്പ്, കെ. സി അബൂബക്കര്‍ ദാരിമി, കരീം മുസ്ലിയാര്‍,സൈനുദ്ദീന്‍ ഫൈസി, ബാപ്പുട്ടി ഹാജി, ശരീഫ് ഹാജി, , വി കെ അബൂബക്കര്‍ ,മുസ്തഫ ഹാജി, അബ്ബാസ് ഹാജി, അഡ്വ. ടി.എ സിദ്ദീഖ്, അഡ്വ. നാസര്‍ കാളമ്പാറ, ജാസ് അലി ഹാജി, ടി എ സലാം മാസ്റ്റര്‍ ,നിസാബുദ്ദീന്‍ ഫൈസി, സുലൈ മാന്‍ ഫൈസി ,അബദുഹാജി ,റഫീഖ് ഫൈസി, ഷാഫി ഫൈസി, ഇബ്രാഹിം ഹാജി, സമദ് ഹാജി, ടി കെ സുബൈര്‍ മൗലവി ,കെ സി ഷൗഖത്ത് ഫൈസി ,എന്നിവര്‍ പങ്കെടുത്തു. ഹബീബ് ഫൈസി സ്വാഗതവും ഷമീര്‍ ഫൈസി നന്ദിയും പറഞ്ഞു.
രണ്ടാം ദിവസമായ നാളെ എസ്.കെ.എ സ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം നിര്‍വ്വഹിക്കും. രാവിലെ 9 മണിക്ക് മര്‍ഹൂം സി.കെ.എം. സ്വാദിഖ് ഉസ്താദ് നഗറില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ മജിലിസുന്നൂറിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബാഅ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കൊടക്കാട് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. എസ് കെ ജെ എം സി സി സെക്രട്ടറി കൊടുക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഫായിദ ബഷീര്‍ മുഖ്യാതിഥിയാകും .