മണ്ണാര്‍ക്കാട് : മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും അംഗീകൃത ലൈബ്രറികളി ലും ഇരുപതിനായിരം രൂപയുടെ പുസ്തകങ്ങളെത്തിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ പുസ്തക വണ്ടി പര്യടനം പൂര്‍ത്തിയാക്കി.വായനക്കാരന്റെയുള്ളില്‍ വിജ്ഞാനവും വി നോദവും നിറയ്ക്കുന്ന പുസ്തകങ്ങളാണ് പുസ്തക വണ്ടി സ്‌കൂളിലേക്കും വായനശാലകളി ലേക്കുമെത്തിച്ചത്.എംഎല്‍എ നേരിട്ടെത്തി പുസ്തകങ്ങള്‍ കൈമാറിയത് ആവേശമായി.
ചൊവ്വ,ബുധന്‍ ദിവസങ്ങളിലായാണ് പുസ്തകവണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തിയത്. അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍,തെങ്കര,മണ്ണാര്‍ക്കാട് എന്നിവടങ്ങളിലെ സര്‍ ക്കാര്‍ സ്‌കൂളുകളിലേക്കും വായനശാലകളിലേക്കും ഇന്നലെ പുസ്തകങ്ങളെത്തിച്ച് നല്‍ കി.ഇന്ന് അട്ടപ്പാടി മേഖലയിലേക്ക് പുസ്തക വണ്ടി ചുരം കയറി.മുക്കാലി എംആര്‍എസ്, കക്കുപ്പടി ജിഎല്‍പി സ്‌കൂള്‍,കാരറ ജിയുപി സ്‌കൂള്‍,അഗളി,ഷോളയൂര്‍,പുതൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ എന്നിവടങ്ങളിലും പുസ്തകങ്ങളെത്തിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷാജു പെട്ടിക്കല്‍, സിന്ധു, സൂസമ്മ ബേബി, കാളി യമ്മ, പഞ്ചായത്ത് മെമ്പര്‍മാരായ കൃഷ്ണകുമാര്‍, പ്രീത,ശാന്തി, എന്നിവരും സ്‌കൂള്‍ ഹെ ഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പി ടി എ ഭാരവാഹികള്‍ കൂടാതെ എം ആര്‍ സത്യന്‍, ഷിബു സിറിയക്, ജോബി കുരീക്കാട്ടില്‍, നവാസ് പഴേരി, റഷീദ് കള്ളമല തുടങ്ങി യവരും സംബന്ധിച്ചു.കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്ദി ആഘോഷത്തി ന്റെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി തിരുവനന്തപുരം നിയമസഭാ സമുച്ചയത്തില്‍ നടന്ന പുസ്്തകോത്സവത്തിന്റെ തീരുമാനപ്രകാരമാണ് എംഎല്‍എ ഫണ്ട് വിനിയോഗിച്ച് പുസ്തകങ്ങള്‍ നല്‍കിയത്.