മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ ശുചിത്വവും സുന്ദരവുമായ നഗരമാക്കാന്‍ ലക്ഷ്യമിട്ട് സ മ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്ക് നഗരസഭ തുടക്കമിട്ടു.മാലിന്യങ്ങളും മറ്റും നഗര ഇടങ്ങളില്‍ വലിച്ചെറിയുന്നത് തടയുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സൗജന്യമായി ബയോ ബിന്‍ വിതരണം ചെയ്തു.2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 1,2,3,29 വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ ക്കാണ് ബയോബിന്നുകള്‍ നല്‍കിയത്.

ബയോബിന്നുകളില്‍ നിക്ഷേപിക്കുന്ന മണ്ണില്‍ അലിഞ്ഞുചേരുന്നതരത്തിലുള്ള മാലി ന്യം ചെടികള്‍ക്കും പച്ചക്കറികള്‍ക്കും ആവശ്യമായ ജൈവവളമായി മാറ്റാനുള്ള സം വിധാനവുമുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ നഗരസഭക്ക് കീഴിലെ എല്ലാ വീടുകളിലും ബയോബിന്നുകള്‍ വിതരണം ചെയ്യും. മാലിന്യങ്ങള്‍ കൃത്യമായി ബയോബിന്നുകളില്‍ നിക്ഷേപിക്കുന്നുണ്ടോ എന്നത് കുടുംബശ്രീ,ഹരിതകര്‍മസേനാംഗങ്ങള്‍ പരിശോധി ക്കും. അല്ലാത്തപക്ഷം പിഴയും ഈടാക്കും. 74 ലക്ഷം രൂപയാണ് ക്ലീന്‍സിറ്റി, ആരോ ഗ്യവിഭാഗം വകുപ്പിന് ഇതിനായി നീക്കിവച്ചിട്ടുള്ളത്.

കുന്തപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ബയോബിന്നുകളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.വരും വര്‍ഷങ്ങളില്‍ നഗര സഭയെ സമ്പൂര്‍ണ്ണ ഉറവിട മാലിന്യ സംസ്‌കരണത്തിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയിലൂടെ ഉന്നം വെക്കുന്നതെന്നും അതിനുള്ള കഠിന ശ്രമത്തിലാണെന്നും ചെ യര്‍മാന്‍ പറഞ്ഞു.വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷഫീഖ് റഹ്മാന്‍,കെ.ബാലകൃഷ്ണന്‍,പി.വത്സലകുമാരി, മാസിത സത്താ ര്‍,ഹംസകുറുവണ്ണ, സെക്രട്ടറി. പി.ബി. കൃഷ്ണകുമാരി,കൗണ്‍സിലര്‍മാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ സി കെ വത്സന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഫെമില്‍,സിഡിഎസ് ചെയര്‍പേ ഴ്‌സണ്‍ ഊര്‍മ്മിള തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!