മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി നാളെ വിധി പറഞ്ഞേക്കും.വിചാരണ നടപടി കള്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയായിരുന്നു.കേസ് വിധി പറയുന്നതിനായി 18ലേക്ക് മാറ്റി വെ ച്ചെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 30 ലേക്ക് മാറ്റുകയായിരുന്നു. ജില്ലാ സ്‌പെഷ്യല്‍ ജഡ്ജി കെ എം രതീഷ്‌കുമാറാണ് വിധി പറയുക.സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍,പ്രതിഭാഗം അഭിഭാഷകര്‍,കേസിലെ 16 കുറ്റാരോ പിതര്‍ എന്നിവരും മധുവിന്റെ ബന്ധുക്കളും കോടതിയിലെത്തും.2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്.മുക്കാലി,ആനമൂളി,കള്ളമല സ്വദേശികളായ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.വിചാരണ ആരംഭിക്കുമ്പോള്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്ന ത്.വിചാരണ തുടങ്ങിയ ശേഷം അഞ്ച് സാക്ഷികളെ കൂടി ചേര്‍ത്തു.127 സാക്ഷികളാ യി.കഴിഞ്ഞ ഏപ്രില്‍ 28നാണ് വിചാരണ ആരംഭിച്ചത്.വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രൊസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.24 പേര്‍ കൂറുമാറി.രണ്ട് പേര്‍ വിചാരണക്കാലത്ത് മരിച്ചു.24 പേരെ വിസ്താരത്തില്‍ നിന്നും ഒഴിവാക്കി.