മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും അയോ ഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതു യോഗവും നടത്തി. പൊതുയോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി. വി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.ആര്‍ സുരേഷ്, കെ. ബാലകൃഷ്ണന്‍,പി. മുത്തു,അന്‍വര്‍ ആമ്പാടത്ത്,പി. മുരളീധരന്‍, സക്കീര്‍ തയ്യില്‍, എം.സി വര്‍ഗീസ്, അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി, ഗിരീഷ് ഗുപ്ത, കെ.ജി ബാബു, കാസിം ആലായന്‍, പി. സമദ്, മനച്ചിതൊടി ഉമ്മര്‍, കെ.പി ഹംസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.