കുമരംപുത്തൂര്‍ : കുടുംബാരോഗ്യ കേന്ദ്രത്തിന് ലയണ്‍സ് ക്ലബ്ബ് കുമരംപുത്തൂര്‍ നിര്‍മിച്ച് നല്കിയ കവാടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കു ട്ടി നിര്‍വ്വഹിച്ചു.ഡെയ്ലി ഡയബറ്റിക് സ്ക്രീനിങ് പ്രൊജക്ടിന്റെ ഉദ്ഘാടനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസും നിര്‍വ്വഹിച്ചു.ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ദേവദാസ് അധ്യക്ഷനായി.യുവജന ക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരം നേടിയ സി പി അനീഷിനെ ഉപഹാരം നല്കി അനുമോദിച്ചു.ഡോ.കൊച്ചു എസ് മണി മുഖ്യാതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹ ദ് അരിയൂര്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഹരിദാസന്,രുഗ്മണി,ഷമീര്‍,ജെ എച്ച് ഐ കൃഷ്ണന്‍കുട്ടി,പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ വി റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ രവിചന്ദ്രന്‍,മുജീബ് മല്ലിയില്‍,ശിവദാസന്‍, പ്രവീണ്‍ കുമാര്‍,സാജു ജേക്കബ്,എജിഷ് എന്നിവര്‍ നേതൃത്വം നല്കി.ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ജയന് സ്വാഗതവും ട്രഷറര്‍ സന്തോഷ് നന്ദിയും പറഞ്ഞു.