കുമരംപുത്തൂര്‍: പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളപ്പാടം വാര്‍ ഡില്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മി ക്കുട്ടി നിര്‍വഹിച്ചു.ലോക ജലദിനമായ മാര്‍ച്ച് 22ന് സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ശ്രീജ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ മാടത്തുമ്പുള്ളി, പഞ്ചായത്ത് മെമ്പര്‍മാരായ രാജന്‍ ആമ്പാടത്ത്, ഹരിദാസന്‍ ആഴ് വാഞ്ചേരി, രുഗ്മിണി, ടി.കെ ഷമീര്‍, മേരി സന്തോഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത, ബ്ലോക്ക് എ.ഇ നജ്വ, പഞ്ചായത്ത് എ.ഇ മുഹമ്മദ് അലി ജൗഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!