മണ്ണാര്‍ക്കാട്: വ്യവസായ വാണിജ്യ വകുപ്പ് മുഖേന എടുത്തിട്ടുള്ള മാര്‍ജിന്‍ മണി വായ്പ കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ സാധിക്കാതിരുന്ന വ്യവസായ സംരംഭകരെ സഹായിക്കു ന്നതിന് സര്‍ക്കാര്‍ 2023 മാര്‍ച്ച് 13 ലെ സ.ഉ. (സാധാ) നം. 200/2023/ID നമ്പര്‍ സര്‍ക്കാര്‍ ഉത്ത രവ് പ്രകാരം ഇത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. ഇത് പ്രകാരം 2023 മാര്‍ച്ച് 13 മുതല്‍ 2023 ജൂണ്‍ 3 വരെയുള്ള കാലയളവില്‍ ഉത്തരവിന് വിധേയമായി വായ്പ കുടി ശ്ശിക തീര്‍പ്പാക്കാം. മാര്‍ജിന്‍ മണി വായ്പ കുടിശ്ശികയുള്ള യൂണിറ്റുകള്‍ ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രം/ താലൂക്ക് വ്യവസായ കേന്ദ്രവുമായി ബന്ധപ്പെട്ട് പദ്ധതി പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.