പാലക്കാട്: സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനദിനാച രണത്തോട നുബന്ധിച്ച് ജില്ലയില്‍ 50 ഓളം കേന്ദ്രങ്ങളില്‍ പറവകള്‍ക്ക് ദാഹജലം ഒരു ക്കി. കലക്ടറേ റ്റില്‍ സ്ഥാപിച്ച തണ്ണീര്‍ കുടത്തില്‍ വെള്ളമൊഴിച്ച് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജല്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര നിര്‍വ്വഹിച്ചു. വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച പരിപാടികള്‍ പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, എ.എസ്.പി. എസ്.ഷാനവാസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. അസി. ഫോറസ്റ്റ് കണ്‍സര്‍ വേറ്റര്‍ എന്‍.റ്റി. സിബിന്‍, റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സി.ഷെറീഫ്, പി ശ്രീകു മാര്‍, പാലക്കാട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ബേ ബി, കൗണ്‍സില്‍മാരായ ഡി. സജിത്കുമാര്‍, ഷൈലജ, ഒലവക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് ശബരീഷ് കുമാര്‍, ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാഹുല്‍ ഹമീദ്, സെ ക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.കെ കരീം, പി.ജി കൃഷ്ണന്‍കുട്ടി, മുരളി എന്നിവര്‍ പങ്കെടുത്തു.