കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യത രജിസ്‌ട്രേഷന്‍ തുടങ്ങി.സംസ്ഥാന സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന കോഴ്‌സിന് ഫീസ് പൂര്‍ണ്ണമായും ഗ്രാമ പഞ്ചായത്ത് വഹിക്കും. വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാഴ്ചപ്പാ ടോടെ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. വിദ്യാഭ്യാസ മേഖലക്ക് പ്രത്യേ ക മുന്‍ഗണന നല്‍കിയിരുന്ന മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉബൈദ് ചങ്ങലീരി യാണ് തുടക്കമിട്ടത്. പത്താം തരം യോഗ്യത നേടാന്‍ താല്‍പര്യമുളള ആര്‍ക്കും കോഴ്‌സി ന് രജിസ്റ്റര്‍ ചെയ്യാം.കാലങ്ങളായി നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്ററി തുല്യതക്ക് പദ്ധ തിയ്ക്ക് പഞ്ചായത്ത് തുക നീക്കിവെക്കാറുണ്ട്.
ഔപചാരിക തലത്തിലുളള ഏഴാം ക്ലാസ്സോ, സാക്ഷരതാമിഷന്‍ നടത്തുന്ന തുല്യത ഏഴാം ക്ലാസൊ വിജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് കോഴ്‌സില്‍ അഡ്മിഷന്‍ നേടാം.ഔപചാരിക തലത്തിലുളള എട്ടാം ക്ലാസിനും പത്താം ക്ലാസിനും ഇടയില്‍ പഠനം നിര്‍ത്തിയവര്‍ക്കും 2019 വര്‍ഷം വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് പത്താം തരം യോഗ്യത നേടാനാവും.
രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിര മാടത്തുംപുളളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, ക്ഷേമകാര്യ ചെയര്‍മാന്‍ സഹദ് അരിയൂര്‍, ജനപ്രതിനിധികളായ രാജന്‍ ആമ്പാടത്ത്, മേരി സന്തോഷ്, ഹരിദാസന്‍ ആഴ് വാഞ്ചേരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത സംബന്ധിച്ചു. നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥന്‍ സിദ്ദീഖ് പാറോക്കോട്ടില്‍ സ്വാഗതവും പ്രേരക് വിശ്വേശ്വരി ഭാസ്‌കര്‍ നന്ദിയും പറഞ്ഞു.