മണ്ണാര്‍ക്കാട്: നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി ഏപ്രില്‍ 1 മുതല്‍ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആ യിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ PEARL ആപ്ലി ക്കേഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതായി രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വെണ്ടര്‍മാരുടെ കൈവശം സ്റ്റോക്കു ള്ള മുദ്രപ്പ ത്രങ്ങളുടെ വില്‍പ്പന ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങള്‍ക്ക് ഇ-സ്റ്റാമ്പിങ് നടപ്പി ലാക്കുന്നതിനൊടൊപ്പം 2023 ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസ കാലയളവിലേക്ക് തുടരാ വുന്നതാണ്. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങള്‍ക്കുള്ള ഇ-സ്റ്റാമ്പിങ് ഏപ്രില്‍ 1 മുതല്‍ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടപ്പിലാക്കും. 2023 മേയ് 2 മുതല്‍ പദ്ധതി സംസ്ഥാന വ്യാപകമാക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!