മണ്ണാര്‍ക്കാട്: കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആഭി മുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്തെ പ്രഥമാധ്യാപകര്‍ ഔദ്യോഗിക ജോലികള്‍ നിര്‍വ്വഹി ച്ച് കൊണ്ട് തന്നെ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പട്ടിണി ദിനം ആചരിക്കും.സര്‍ക്കാര്‍ പ്രൈ മറി ഹെഡ് മാസ്റ്റര്‍മാര്‍ പ്രഥമാധ്യപക തസ്തികയില്‍ വന്ന് ഒന്നര വര്‍ഷത്തോളമായിട്ടും അര്‍ഹമായ ശമ്പള സ്‌കെയില്‍ അനുവദിക്കാതെ പ്രൈമറി പ്രധാന അധ്യാപകരോട് വിവേചനം തുടരുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയും ഉച്ചഭക്ഷണ തുക വര്‍ധിപ്പി ക്കാതെയും നാല് മാസമായി പ്രൈമറി പ്രധാന അധ്യാപകരെ കടക്കെണിയിലേക്ക് തള്ളിവിടുന്നതിനുമെതിരെയാണ് സമരം.

നിരവധി തവണ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അനുകൂല തീരുമാനങ്ങളുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രധാന അധ്യാപകര്‍ പട്ടിണി സമര ത്തിലേക്ക് നീങ്ങിയിരിക്കുന്നത്.പ്രഥമാധ്യപക യോഗ്യത സംബന്ധിച്ച കേസ് കോടതി യില്‍ നിലനില്‍ക്കുന്നതിനാല്‍ അന്തിമ വിധി വന്നതിന് ശേഷമേ ശമ്പള സ്‌കെയില്‍ അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.അര്‍ഹമായ ശമ്പള സ്‌കെയില്‍ ലഭിക്കാതെ ധാരാളം പ്രഥമാധ്യപകര്‍ കഴിഞ്ഞവര്‍ഷം വിരമിച്ചു.ഈ വര്‍ഷവും നൂറ് കണക്കിന് പേരാണ് വിരമിക്കാന്‍ പോകുന്നത്.ഇവരോട് മനുഷ്യത്വ പരമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കണം.എയ്ഡഡ് സ്‌കളില്‍ പുതുതായി ചാര്‍ജെടു ത്ത പ്രധാന അധ്യാപകര്‍ക്ക് ശമ്പള സ്‌കെയിലും അനുകൂല്ല്യങ്ങളും നല്‍കിയ സര്‍ക്കാര്‍ പി എസ് സി വഴി ജോലിയല്‍ പ്രവേശിച്ച സര്‍ക്കാര്‍ മേഖലയിലുള്ളവരോട് ഈ ചിറ്റമ്മ നയം തുടരുന്നത് അനീതിയാണെന്നും സംഘടന ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് മിനിഷെര്‍ളി,സെക്രട്ടറി മുഹമ്മദാലി ചാലിയന്‍,ട്രഷറര്‍ വി സുനില്‍ ദത്ത്,കെ പി ഗോപിനാഥന്‍,എസ് രാജുദ്ദീന്‍,എന്‍ ജി ഗീതാകുമാരി,കെ എച്ച് ബീന,പി എല്‍ റജു തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!