പാലക്കാട്:സിലിണ്ടര്‍ ബുക്ക് ചെയ്തതിനുശേഷം ഗ്യാസ് ഏജന്‍സി കള്‍ അവ റദ്ദാക്കുന്ന നടപടികള്‍ കൃത്യമായി പരിശോധിക്കാന്‍ പാചകവാതക വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പാചക വാതക ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ഓപ്പണ്‍ ഫോറത്തില്‍ തീരുമാനിച്ചു. എ.ഡി.എം ടി വിജയന്റെ അധ്യക്ഷത യില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഓപ്പണ്‍ ഫോറ ത്തിലാണ് ഈ തീരുമാനം.
സിലിണ്ടര്‍ ബുക്ക് ചെയ്ത ശേഷം ഉപഭോക്താവ് സ്ഥലത്തില്ലെന്ന കാരണത്താല്‍ ബുക്കിംഗ് റദ്ദാക്കുന്ന ഗ്യാസ് ഏജന്‍സിയുടെ നടപടി ക്കെതിരെ ശ്രീകൃഷ്ണപുരം സ്വദേശിയായ ഉപഭോക്താവ് യോഗത്തി ല്‍ പരാതി ഉന്നയിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി സിലിണ്ടര്‍ ബുക്ക് ചെയ്ത് ഒരാഴ്ചയ്ക്കകം ബുക്കിങ് റദ്ദാക്കിയതായി ഉപഭോക്താവിന് മൊബൈല്‍ സന്ദേശം ലഭിച്ചു. പിന്നീട് വീണ്ടും ബുക്ക് ചെയ്യുമ്പോള്‍ കാലതാമസം നേരിടുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. സിലി ണ്ടറുമായി എത്തുന്നവര്‍ വീട്ടുകാര്‍ സ്ഥലത്തുണ്ടോയെന്ന് കൃത്യ മായി പരിശോധിക്കണമെന്നും വീട്ടുകാരില്ലെന്ന അനുമാനത്തില്‍ വിതരണം ചെയ്യാതെ മടങ്ങി പോകുന്നതും തുടര്‍ന്ന് ബുക്കിംഗ് റദ്ദാ ക്കുന്നതും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും യോഗം പാച കവാതക വിതരണ ഏജന്‍സി പ്രതിനിധികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കള്‍ക്ക് കൃത്യമായി രസീത് നല്‍കണമെന്നും രസീതില്‍ രേഖപ്പെടുത്തിയ തുക മാത്രമേ കൈപ്പറ്റുന്നുള്ളൂവെന്നും വിതരണക്കാര്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
സബ്സിഡി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നില്ലെന്ന മുന്‍ പരാതികള്‍ പൂര്‍ണമായും അദാലത്ത് വഴി പരിഹരിച്ചതായി സിവില്‍ സപ്ലൈസ് ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ വിവിധ ഗോഡൗണുകളില്‍ കെട്ടി ക്കിടക്കുന്ന സിലിണ്ടറുകള്‍ പിടിച്ചെടുത്തിട്ടും ഇവ നീക്കം ചെയ്യാ ത്തത് അപകടസാധ്യത ഉയര്‍ത്തുന്നതാണെന്നും ഉടന്‍ നീക്കം ചെയ്യാ നുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും വിതരണ ക്കാര്‍ ആവശ്യപ്പെട്ടു. 2004 മുതല്‍ അനധികൃതമായി കൈവശം വച്ച തും വില്‍പന നടത്തിയതുമായ നിരവധി സിലിണ്ടറുകളാണ് പോലീ സ് അടക്കമുള്ള വകുപ്പുകള്‍ പിടിച്ചെടുത്തിട്ടുള്ളത്. കെട്ടികിടക്കു ന്ന സിലിണ്ടറുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ക്കായി സിവില്‍ സപ്ലൈസ് വകുപ്പിന് കത്ത് അയച്ചിട്ടുണ്ടെന്നും ജില്ലാ സപ്ലൈ ഓഫീ സര്‍ അറിയിച്ചു. പഴക്കമുള്ളതും കൃത്യമായി സീല്‍ ചെയ്യാത്തതും സുരക്ഷിതത്വം ഇല്ലാത്തതുമായ സിലിണ്ടറുകളില്‍ എത്തിക്കുന്ന പാചകവാതകം വിതരണത്തിനെത്തിക്കുന്നവര്‍ തന്നെ തിരിച്ചെടു ക്കണമെന്ന് ആവശ്യപ്പെടാനുള്ള അവകാശം ഉപഭോക്താവിനുണ്ടെ ന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഗ്യാസ് ഏജന്‍സികളില്‍ പരാതികളും ആവശ്യങ്ങളുമായി ഫോണി ല്‍ ബന്ധപ്പെടുമ്പോള്‍ മറുപടി ലഭിക്കുന്നില്ലെന്നും ഏജന്‍സിയില്‍ ഉള്ളവര്‍ ഫോണെടുക്കാന്‍ മടിക്കുന്നുണ്ടെന്നും യോഗത്തില്‍ പരാതി ഉയര്‍ന്നു. ഭൂരിപക്ഷം ഏജന്‍സികളിലും ബി.എസ്.എന്‍.എല്‍ കണ ക്ഷനുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ മാര്‍ഗ ങ്ങള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാചകവാതക വിതരണ ഏജന്‍സികള്‍ക്ക് കത്ത് അയക്കാനും യോഗം തീരുമാനിച്ചു.
ഓപ്പണ്‍ ഫോറത്തില്‍ ലഭിച്ച ഏഴ് പരാതികളും ഉടനെ പരിഹരി ക്കുമെന്ന് എ.ഡി.എം ടി. വിജയന്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീ സര്‍ കെ അജിത്ത് കുമാര്‍, ബി.പി.സി.എല്‍, എച്ച്.പി കോര്‍പ്പറേഷന്‍ സെയില്‍സ് ഓഫീസര്‍മാരായ അരവിന്ദാക്ഷന്‍, മുരളീകൃഷ്ണന്‍ യോഗത്തില്‍ സംസാരിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാരുടെയും ഗുണഭോക്താക്കളുടെയും സംഘടനാ പ്രതിനിധികള്‍, എല്‍.പി.ജി ഉപഭോക്താക്കള്‍ ഫോറത്തി ല്‍ പങ്കെടുത്തു.