കുമരംപത്തൂര്‍: ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറി യുക, സാഹചര്യങ്ങള്‍ ബോധ്യപ്പെടുക, അവലംബിത മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ പയ്യനെടം ജി.എല്‍. പി.സ്‌കൂളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ‘സേവ് എനര്‍ജി സേവ് എര്‍ത്ത് ‘മത്സരം സംഘടിപ്പിച്ചു. ഊര്‍ജജ സംരക്ഷണ പ്രധാന്യ ബോധവല്‍ക്കരണം, വൈദ്യുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ യെക്കുറിച്ച് ക്ലാസ്സുകളും ലഘുലേഖ വിതരണവും നടത്തി. കുമരം പുത്തൂര്‍ കെഎസ്ഇബി സെക്ഷന്റെ സഹകരണത്തോടെയാണ് പദ്ധ തി നടപ്പാക്കിയത്. തുടര്‍ന്ന് രണ്ട് തവണകളായി വരുന്ന വൈദ്യുതി ബില്ലുകള്‍ പരിഗണിച്ച് വൈദ്യുതി ലാഭിച്ച കുടുംബങ്ങളെ കണ്ടെ ത്തി.കുമരംപുത്തൂര്‍ കെഎസ്ഇബി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജി നീയര്‍ അബ്ദുള്‍ നാസര്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിച്ച അഞ്ച് കുടുംബങ്ങള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പി.ടി.എ.പ്രസിഡന്റ് കെ. സുകുമാരന്‍ അധ്യക്ഷനായി. എസ്.എം.സി.ചെയര്‍മാന്‍ വി.രവി, അംഗങ്ങളായ സത്യന്‍, സന്ധ്യ, രജിത, കെഎസ്ഇബി മുന്‍ ഓവര്‍ സിയര്‍ കെ.ശശി, പി.എം.രാജന്‍ കോങ്ങാട്, അധ്യാപകരായ സി.സജീ വ് കുമാര്‍, വി.പി.ഹംസക്കുട്ടി, കെ. സ്വാനി, പി.എ.കദീജ ബീവി, പി.ഡി.സരള ദേവി, എം.സൗമ്യ, നിഷ മോള്‍, കവിത, ശ്രീജ, കെ.ബിന്ദു, പ്രീത, കെ.എസ്.സന്ധ്യ, ഓമന എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാ പിക എം. പദ്മിനി ടീച്ചര്‍ സ്വാഗതം പറഞ്ഞു.