മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചിറക്കല്‍പ്പടി ചൂരിയോടിന് സമീപം അജ്ഞാത വാഹന മിടിച്ച് ഹോട്ടല്‍ ജീവനക്കാരന് മരിച്ചു.ചൂരിയോട് വാരിയങ്ങാട്ടില്‍ പരേതനായ കുഞ്ഞി മുഹമ്മദിന്റെ മകന് മകന് അബ്ദുള്‍ നാസര്‍ (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വഴിയാത്രക്കാരാണ് അബ്ദുള്‍ നാസറിനെ റോഡരികില്‍ പരിക്കേറ്റു വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തച്ചമ്പാറയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ചിറക്കല്‍പ്പടിയിലെ ഹോട്ടല്‍ ജീവനക്കാരനായ അബ്ദുള്‍ നാസര്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ജോലിക്കായി നടന്നു പോകുന്നതിനിടെയാ യിരുന്നു അപകടം.വാഹനമിടിച്ചാണ് ഇയാളുടെ ശരീരത്തില്‍ പരിക്കുകളേറ്റിരിക്ക ന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.ഇടിച്ച വാഹനം ഏതെന്ന് തിരിച്ചറിഞ്ഞി ട്ടില്ല.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടു നല്കി.കൊറ്റിയോട് ജുമാ മസ്ജിദില്‍ ഖബറടക്കി. ഇടിച്ച വാഹനത്തെ കണ്ടെത്തുവാനായി അന്വേഷണം ഊര്‍ജിതമാക്കിയതായി മണ്ണാര്‍ക്കാട് പൊലീസ് അറിയിച്ചു പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കും. ഉമ്മ: സൈനബ.ഭാര്യ:സാഹിറ.മക്കള്‍: നിഹാല്‍,നിഷ്ല.