പട്ടാമ്പി: പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും ഉയര്‍ന്ന ഗുണനിലവാരവും സാങ്കേതികവിദ്യയും ഉറപ്പാക്കുന്ന ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് എ ത്തിക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി വകുപ്പ് അതിവേഗം മുന്നോട്ട് പോവുകയാണെന്നും 2026 ഓടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിച്ച പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി മൃഗാശുപത്രി – മുതുതല റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷംകൊണ്ട് പണി പൂര്‍ത്തീകരിക്കാന്‍ തീ രുമാനിച്ച 50 പാലങ്ങളുടെ നിര്‍മ്മാണം സര്‍ക്കാര്‍ അധികാരമേറ്റ ഒന്നേമുക്കാല്‍ വര്‍ ഷത്തിനകം തീര്‍ക്കാനായി. ഉദ്യോഗസ്ഥര്‍, കരാറുകാര്‍ , തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്ര തിനിധികള്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വിജയമാണെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പി ശങ്കരമംഗലം ജംഗ്ഷന്‍ പരിസരത്ത് നടന്ന പരിപാടിയില്‍ എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ അധ്യക്ഷനായി.പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഒ.ലക്ഷ്മിക്കുട്ടി, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ നീരജ് , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ടി.പി ഷാജി. കെ.ടി ഹമീദ്, നിരത്ത് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത് രാമചന്ദ്രന്‍ , നിരത്ത് വിഭാഗം ഉത്തരമേഖലാ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഇ. ജി വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, വിവി ധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.