മണ്ണാര്‍ക്കാട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണ തൊ ഴിലാളി മരിച്ചു.തമിഴ്‌നാട് സ്വദേശിയായ കുളപ്പാടം ഒഴിവുപാറ നരിയാര്‍മുണ്ടയില്‍ താ മസിക്കുന്ന കാളിയപ്പന്‍ (50) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
കോട്ടോപ്പാടം പഞ്ചായത്തിലെ നായാടിപ്പാറ കൈനാര്‍ത്തൊടി കോളനി എന്ന സ്ഥല ത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു. മകനുമൊത്താണ് കാളിയപ്പന്‍ കിണര്‍ വൃത്തിയാക്കാനെത്തിയത്.കിണറിനുള്ളിലെ ഒരു വശത്തെ പുല്ല് പറിച്ച ശേഷം കയര്‍ മാറ്റിക്കെട്ടാന്‍ മകനോട് ആവശ്യപ്പെടുകയും ഈ സമയം കിണറിന്റെ പടവില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു.ഇതിനിടെ പിടിച്ചി രുന്ന ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.75 അടിയോളം താഴ്ചയുള്ള കിണ റില്‍ കുറച്ച് വെള്ളമേ ഉണ്ടായിരുന്നു.അപകടത്തില്‍ കാളിയപ്പന് സാരമായി പരിക്കേ റ്റിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി കാളിയപ്പനെ പുറത്തെടുക്കുകയായിരുന്നു.അസി.സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍ കുട്ടി,സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ പി രന്തിദേവന്‍,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നട ത്തിയത്.കാളിയപ്പനെ ഉടന്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭ വിക്കുകയായിരുന്നു.താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.ഭാര്യ: ഗീത.മക്കള്‍: കാര്‍ത്തിക്,കിരണ്‍.