പാലക്കാട്: പ്രതിരോധമാണ് ക്യാന്‍സര്‍ രോഗത്തിന് ചികിത്സയേക്കാള്‍ പ്രാധാന്യമെന്ന് പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ.വി പി ഗംഗാധരന്‍.ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച വി കാന്‍ എന്ന ഏകദിന് സെമിനാറില്‍ പങ്കെടുത്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.ക്യാന്‍സര്‍ പ്രതിരോധ രംഗത്ത് ആയുര്‍വേദത്തില്‍ അ നുശാസിക്കുന്ന ജീവിത രീതികള്‍ക്ക് വളരെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു.ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അധ്യക്ഷനായി.ഡോ.യു ബാബു സ്വാഗതവും ഡോ.കേശവപ്രസാദ് നന്ദിയും പറഞ്ഞു.