മണ്ണാര്‍ക്കാട്: വന്യമൃഗങ്ങള്‍ക്ക് കാടിനുള്ളില്‍ ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി വനംവകുപ്പിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് വനമേഖലയിലെ തത്തേങ്ങലം ചളിക്കുണ്ട് ഭാഗത്ത് താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ സേവ് മണ്ണാര്‍ക്കാടും രംഗത്തിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദേശി ക്കുന്ന സ്ഥലത്ത് സേവ് പ്രവര്‍ത്തകര്‍ തടയണകള്‍ നിര്‍മ്മിക്കും. വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ ഒരു പരിധിവരെ ഇതിലൂടെ സാധിക്കുമെന്ന് സേവ് ഭാരവാഹികള്‍ പറഞ്ഞു.
