മണ്ണാര്‍ക്കാട്: നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നിലപാടുകള്‍ക്കെ തിരെ എല്‍ഡിഎഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധ റാലി നട ത്തി.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനത്തെ അലങ്കോലപ്പെടുത്തി സര്‍ക്കാരിനെ ദുര്‍ ബ്ബലപ്പെടുത്താനുള്ള നീക്കമാണ് പ്രതിപക്ഷത്തിന്റേതെന്ന് അദ്ദേഹം പറഞ്ഞു.ഈ വെല്ലുവിളിയെ ശരിയായ രീതിയില്‍ ഏറ്റെടുത്ത് മുന്നോട്ട് പോകും.കേരളം കണ്ട ഏറ്റ വും മികച്ച സ്പീക്കറാണ് എ എന്‍ ഷംസീറെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ ഏറ്റവും കൊള്ളരു താത്തവനായി ചിത്രീകരിക്കുകയാണ്.എവിടെ നിന്നാണ് ഈ ബുദ്ധിയെല്ലാം വരുന്നത്. നിയമസഭയിലെ ഭരണപക്ഷ എംഎല്‍എമാര്‍ എപ്പോഴും സമാധാനത്തിന് വേണ്ടി നി ല്‍ക്കുന്നവരായി കൊള്ളണമെന്നില്ല.അടിച്ചാല്‍ തിരിച്ചടിക്കാനും പകരം ചോദിക്കാനും കഴിയാത്തവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എംഎല്‍എമാര്‍ എന്ന മിഥ്യാ ധാരണ യുഡിഎഫിന് വേണ്ടെന്നും പികെ ശശി പറഞ്ഞു.
ടി കെ സുനില്‍ അധ്യക്ഷനായി.ടി ആര്‍ സെബാസ്റ്റ്യന്‍,സദക്കത്തുള്ള പടലത്ത്,പി ശെല്‍ വന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ പി ജയരാജ് സ്വാഗതവും കെ പി മസൂദ് നന്ദിയും പറഞ്ഞു.