മണ്ണാര്‍ക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പ് മണ്ണാര്‍ക്കാട് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കായി ഫോസ്ടാക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായുള്ള പരിശീല ക്ലാസ്സ് മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്നു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ സഹകരണ ത്തോടെയായിരുന്നു പരിപാടി.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ടി സി ശ്രീമ ഉദ്ഘാടനം ചെയ്തു.ഏകോപന സമിതി യൂണിറ്റ് ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി.ഭക്ഷ്യസുരക്ഷാ പരിശീലകന്‍ ബിസ്മല്‍ ക്ലാസ്സെടുത്തു.അമ്പതോളം വ്യാപാരികള്‍ പങ്കെടുത്തു.ഇവര്‍ക്ക് 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.ഏകോപന സമിതി ഭാരവാഹികളായ ജോണ്‍സണ്‍,സൈനുല്‍ ആബിദ്, കൃഷ്ണ ദാസ്,മിന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!