അലനല്ലൂര്‍: അലനല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നബാര്‍ഡ്,കടമ്പഴിപ്പുറം ഐ സിഡിസി എന്നിവയുടെ സഹകരണത്തോടെ സ്വയം സഹായ സംഘങ്ങള്‍ക്കായി നേതൃത്വപരിശീലനം സംഘടിപ്പിച്ചു.കൃഷിയില്‍ തല്‍പ്പരരായ വനിതകള്‍ക്ക് ജൈ വള,ജൈവ കീടനാശിനി നിര്‍മാണ പരിശീലനവും നല്‍കി.അലനല്ലൂര്‍ ബില്‍ഡിംഗ് ഓണേഴ്‌സ് ഹാളില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.ഐസിഡിസി ചെയര്‍മാന്‍ ചോലയില്‍ വാസുദേവന്‍ അധ്യക്ഷനാ യി.അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പിപികെ അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു.ജൈവ വള ഉല്‍പ്പന്ന നിര്‍മാണത്തിന് റിട്ട.അഗ്രികള്‍ച്ചറല്‍ ജോയിന്റ് ഡയറക്ടര്‍ വി എസ് റോയ് നേതൃത്വം നല്‍കി.ഗ്രാമ പഞ്ചായത്ത് അംഗം പി മുസ്തഫ,വിഎഫ്പിഒ ചെയര്‍മാന്‍ കാസിം ആലായന്‍,വൈസ് ചെയര്‍മാന്‍ അരവിന്ദന്‍ ചൂരക്കാട്ടില്‍,ഡയറക്ടര്‍മാരായ ഷെരീഫ് പാലക്കണ്ണി,വിനീത കോട്ടോപ്പാടം,ഫര്‍സാന ഉണ്ണിയാല്‍,ഐസിഡിസി സിഇഒ എ ടി ദീപ,ബനിയാസ് ഹസ്സന്‍ ഹാജി,മുതുകുറ്റി അസീസ് മാസ്റ്റര്‍,സിറ്റി യൂസഫ്,ദിവ്യ,കെ ഷമീബ തുടങ്ങിയവര്‍ സംസാരിച്ചു.സ്വയം സഹായ സംഘം ചെയര്‍പേഴ്‌സണ്‍ ലതിക,കോ ഓര്‍ഡിനേറ്റര്‍ ജസ്‌ന,എക്‌സിക്യുട്ടീവ് അംഗങ്ങളായി സൗദ റഷീദ്,ഷഹനാസ് ഉണ്ണിയാല്‍,ജമീല മുണ്ടക്കുന്ന് എന്നിവരെ തെരഞ്ഞെടുത്തു.