കുമരംപുത്തൂര്‍ : ഒരു വര്‍ഷത്തെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവാര്‍ന്ന ഇനങ്ങള്‍ ഉള്‍പ്പെടുത്തി പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പഠനോ ത്സവം പരിപാടികളുടെ വൈവിധ്യവും ജനകീയ പങ്കാളിത്തവും കൊണ്ട് മികവുറ്റ തായി.പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവമായ ലിറ്റില്‍ ചാമ്പ്യന്‍സ് കളിയുത്സവം, , പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനത്തിന്റെ മേന്‍മകളുടെ നേര്‍ക്കാഴ്ചയായ ഇംഗ്ലീഷ് ഫെസ്റ്റ് . പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യറാക്കിയ ഉത്പ ന്നങ്ങള്‍ ഉള്‍പ്പെടുത്തിയ മികവ് പ്രദര്‍ശനം എന്നിവയും പഠനോത്സവത്തിന്റെ ഭാഗമായി നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായ ത്തംഗം റസീന വറോടന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ നൗഫല്‍ തങ്ങള്‍ മികവ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഗ്രാമപ ഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത് സ്‌കോളര്‍ഷിപ്പ് പരീക്ഷാ വിജയികളെ ആദരിച്ചു. പ്രധാനധ്യാപകന്‍ സിദ്ധീഖ് പാറോക്കോട്, ഷഹര്‍ബാന്‍ എം. എന്നിവര്‍ സംസാരിച്ചു. പ്യാരി ജാന്‍ എസ്.എന്‍, രഞ്ജിനി.കെ, സൗമ്യ എ, അബ്ദുല്‍ നാസര്‍ കെ , അബ്ദുള്‍ അസീസ്. കെ , മേരി ഹെലന്‍ സൈമണ്‍, അരുണപ്രഭ പി, സജ്‌ന.കെ. ടി. ജസീല ബീഗം, സുനജ. സി, സുലൈഖ.സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.