മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ നൊട്ടമല വളവില്‍ വാഹനത്തില്‍ നിന്നും ചോര്‍ന്ന ഇന്ധനം റോഡിലൂടെ ഒഴുകിയത് അപകടഭീഷണി സൃഷ്ടിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോ ഴ്‌സ് എത്തി പാത വൃത്തിയാക്കി.തിങ്കളാഴ്ച രാത്രി 11.30നാണ് നൊട്ടമല വളവിലെ കട്ട വിരിച്ച ഭാഗത്ത് ഇന്ധനം പരന്നത്.ഏത് വാഹനത്തില്‍ നിന്നാണെന്നത് വ്യക്തമല്ല.അതേ സമയം രണ്ട ്‌ബൈക്ക് യാത്രികര്‍ ഇവിടെ അപകടത്തില്‍പ്പെട്ടു.പരിക്കേറ്റില്ല.ഇവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സെത്തി പാതയില്‍ സോപ്പ് പൊടി വിതറി വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കിയത്.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ സതീഷ് കുമാര്‍,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ലിജോ,കാര്‍ത്തി കേയന്‍,സുജീഷ്,ഹോം ഗാര്‍ഡ് അര്‍സല്‍ എന്നിവര്‍ നേതൃത്വം നല്‍കി.