അഗളി: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു.ഷോളയൂര്‍ വരഗംപാടി ഊരിലെ നാരായണ സ്വാമി-സുധ ദമ്പതികളുടെ നാല് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്.മാര്‍ച്ച് ആറിന് അട്ടപ്പാടിയിലെ വിവേകാനന്ദ ആശുപത്രിയില്‍ സുധ സ്കാ നിംഗിന് വിധേയയായിരുന്നു.പരിശോധനയില്‍ ഗര്‍ഭപാത്രത്തില്‍ വെള്ളം കുറവു ള്ളതായി കണ്ടെത്തി.ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.ഏഴിന് പുലര്‍ച്ചെ മൂന്ന് മണിയോടെ കുട്ടിയെ ശസ്ത്രക്രി യയിലൂടെ പുറത്തെടുക്കുകയായിരുന്നു.870 ഗ്രാം തൂക്കമേ കുഞ്ഞിനുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് 11ന് വൈകീട്ട് 3.45ഓടെ കുട്ടി മരിച്ചു.സുധ അരിവാള്‍ രോഗിയാണ്. മൂന്നാമ ത്തെ പ്രസവത്തിലെ കുഞ്ഞാണ് മരിച്ചത്.