മണ്ണാര്‍ക്കാട് : മേഖലയിലെ പുലി സാന്നിദ്ധ്യം എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നിയമ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.തത്തേങ്ങലം,കണ്ടമംഗലം എന്നിവടങ്ങളില്‍ പുലികളെ സ്ഥിരമായി കണ്ട് വരുന്നുണ്ട്.പുലിയെ പിടികൂടാനായി കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.ജനങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജനങ്ങളുടെ ആശങ്കയകറ്റാനും ആശ്വാസത്തിനുമാണ് കൂട് സ്ഥാപിക്കാ ന്‍ ആവശ്യപ്പെട്ടത്. മന്ത്രി തലത്തിലും വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരെ അറിയി ച്ചിട്ടും നടപടിയില്ല.കൂട് വെക്കാന്‍ എന്താണ് തടസമെന്ന് എംഎല്‍എ ചോദിച്ചു. തത്തേ ങ്ങലത്ത് ഒരുമാസമായി ഈ ആവശ്യവുമായി നടന്നിട്ടും വനം വകുപ്പ് സന്നദ്ധമായിട്ടില്ല. കൂട് വെക്കാനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെ ട്ടു. എം.എല്‍.എ.യുടെ പ്രസ്താവനയില്‍ വസ്തുതകളുണ്ടെന്നും അത് നിഷേധിക്കുന്നില്ലെ ന്നും വനവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മറുപടി പറഞ്ഞു.കൂട് സ്ഥാപിക്കാന്‍ വനംവകു പ്പിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. എങ്കിലേ അക്കാര്യത്തില്‍ തീരു മാനങ്ങളെടുക്കാന്‍ കഴിയൂ. കൂട് വെക്കാനുള്ള നടപടികള്‍ ലളിതവത്കരിച്ചാലേ ജനങ്ങ ളുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ.എം.എല്‍.എ. യുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും ഇത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.